കാസർകോട്: സംസ്ഥാനത്ത് രണ്ട് പേർ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.
രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വദേശി സുരഭി ദാസ്(21) ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡിൽ 328 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.
കൊവിഡ് ബാധിച്ച് 11 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കവിഞ്ഞു. ഇന്നലെ 2479 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 82,104 ആയി. രോഗമുക്തി നേടിയവർ 60000 കടന്നു. 27,16 പേരാണ് ഇന്നലെ രോഗമുക്തരായത്.