pamba

തിരുവനന്തപുരം: പമ്പ മണൽവാരൽ വിവാദത്തിൽ അന്വേഷണത്തിന് സ‌ർക്കാ‌ർ അനുമതി തേടി വിജിലൻസ്. കോടതി ഉത്തരവിട്ട അന്വേഷണത്തിൽ തീരുമാനം പറയണമെന്നാവശ്യപ്പെട്ടാണ് വിജിലൻസ് സർക്കാരിനെ സമീപിച്ചത്. അഴിമതി നിരോധന നിയമം 17 എ പ്രകാരം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവർക്കെതിരെയുള്ള അന്വേഷണാനുമതിയ്ക്ക് സർക്കാർ അനുമതി ആവശ്യമാണെന്നുള്ള നിയമപ്രകാരമായിരുന്നു വിജിലൻസ് സർക്കാരിനെ സമീപിച്ചത്.

അഴിമതി നിരോധന നിയമം 17 എ യിൽ ഭേദഗതി വന്ന ശേഷം കോടതി ഇടപെട്ട് അന്വേഷണത്തിനു ഉത്തരവിട്ടുന്ന ആദ്യ കേസാണ് പമ്പാ മണൽ വാരൽ വിവാദം. 2018 ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നൽകിയ അനുമതി അഴിമതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.