santhosh-pandi

പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയോട് പ്രതികരിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും 'പണ്ഡിറ്റിന്റെ' സിനിമയും, അഭിമുഖങ്ങളും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

'ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് ; പബ്‌ജിയെ പടികടത്തി, 118 ആപ്പുകൾക്കു കൂടി നിരോധനം' എന്ന കേരള കൗമുദി വാർത്തയുടെ ലിങ്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"പബ്ജിയെ" ഒഴിവാക്കൂ.. "പണ്ഡിറ്റ്ജി" യെ സ്വീകരിക്കു.

ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്ടെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു.

ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.

പബ്ജി വേണ്ട "പണ്ഡിറ്റ് ജി" മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം) എല്ലാവ൪ക്കും നന്ദി സന്തോഷ് പണ്ഡിറ്റ് (പണ്ഡിറ്റിനെ പോലെ ആരും ഇല്ല).