ന്യൂഡൽഹി: ഇന്ത്യ മാന്യനായ അയൽ രാജ്യമെന്ന് അഫ്ഗാൻ അംബാസഡർ ഫരീദ് മാമുന്ദ്സെ. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്കരമായ സമയങ്ങളിൽപ്പോലും ഇന്ത്യ തങ്ങളോടൊപ്പം നിന്നെന്നും ഫരീദ് മാമുന്ദ്സെ വ്യക്തമാക്കി.
"അഫ്ഗാനിസ്ഥാന്റെ പരമ്പരാഗതവും ചരിത്രപരവുമായ സുഹൃത്തായ ഇന്ത്യയിലെ പുതിയ അഫ്ഗാൻ അംബാസഡറായി നിയമിതനായതിൽ ഏറെ ബഹുമാനം തോന്നുന്നു. ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യ ഞങ്ങളോടൊപ്പം നിന്നു"-ഫരീദ് ട്വീറ്റ് ചെയ്തു.
1/3 - I am honored & humbled to have been designated as the new Afghan ambassador to India, a traditional and historic friend of Afghanistan. India is a generous neighbor who has stood with us in difficult times and have shared their bread with us. As a strategic partner with..
— Farid Mamundzay (@FMamundzay) September 4, 2020
ചരിത്രപരമായും രാഷ്ട്രീയമായും സാംസ്കാരികതലത്തിലടക്കം ബന്ധമുള്ളതാണ് തങ്ങൾക്ക് ഇന്ത്യ. ഒരു തന്ത്രപങ്കാളിയെന്ന നിലയിൽ സമാധാനവും സമ്പന്നവുമായ അഫ്ഗാൻ, ഇന്ത്യയോട് എല്ലാതലങ്ങളിലും തങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഫ്ഗാനെ പ്രതിനിധീകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ ഞാൻ ഏറെ സന്തോഷവാനാണെന്നും ഫരീദ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി, അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ എന്നിവർക്ക് മാമുന്ദ്സെ നന്ദി പറഞ്ഞു. ഹിന്ദിയിൽ ഒരു വരി കുറിച്ചാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.
3/3 - / @mfa_afghanistan in the World’s largest democracy.
— Farid Mamundzay (@FMamundzay) September 4, 2020
I also thank @ARG_AFG, @MHaneefAtmar for their trust and confidence.
मैं हमारी दोस्ती को हमेशा के लिए निभाने की कामना करता हूं
ഈയടുത്താണ് ഫരീദ് മാമുന്ദ്സെയെ ഇന്ത്യയിലെ പുതിയ അഫ്ഗാൻ അംബാസഡറായി നിയമിച്ചത്. അഫ്ഗാൻ സർക്കാരും താലിബാനും സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ നിയമനം. മുമ്പ് അഫ്ഗാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ മുതിർന്ന രാഷ്ട്രീയ ഉപദേഷ്ടാവായി മാമുന്ദ്സെ പ്രവർത്തിച്ചിരുന്നു.