lulu

ജക്കാർത്ത: ലുലു ഗ്രൂപ്പിന്റെ 192-ാം ഹൈപ്പർമാർക്കറ്റ് ഇൻഡോനേഷ്യയിലെ ജാവയിലുള്ള ഡെപ്പോക്ക് സാറീവങ്കൻ പാർക്ക് മാളിൽ തുറന്നു. രാജ്യത്ത് ലുലുവിന്റെ നാലാം ഹൈപ്പർമാർക്കറ്റാണിത്. 65,000 ചതുരശ്ര അടിയിലാണ് പ്രവർത്തനം. ഉദ്ഘാടനം സാമ്പത്തിക ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ നിർവഹിച്ചു.

ഈ വർഷം രണ്ടു പുതിയ ഹൈപ്പർ‌മാർക്കറ്റുകൾ കൂടി ഇൻഡോനേഷ്യയിൽ തുറക്കുമെന്ന് ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അഞ്ചുവർഷത്തിനകം 15 ഹൈപ്പർമാർക്കറ്റുകളും 25 എക്‌സ്‌പ്രസ് മാർക്കറ്റുകളും ഇൻഡോനേഷ്യയിൽ തുറക്കും. ലുലുവിന്റെ മൊത്തം ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം ഈവർഷം 200 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഇൻഡോനേഷ്യ റീജിയണൽ ഡയറക്‌ടർ ഷാജി ഇബ്രാഹിം, റീജിയണൽ മാനേജർ അജയ് നായർ, ബിജു സത്യൻ, ഇൻഡോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്‌ദുള്ള സാലെം ഒബൈദ് അൽ ദാഹിരി, ഇന്ത്യൻ സ്ഥാനപതി പ്രദീപ് കുമാർ റാവത്ത്, യു.എ.ഇയിലെ ഇൻഡോനേഷ്യൻ സ്ഥാനപതി ഹുസൈൻ ബാഗിസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.