മലയാളം ടെലിവിഷൻ ചരിത്രത്തിൽ സാഹസികതക്കും ,വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്റർ കാഴ്ചവിസ്മയങ്ങൾ സമ്മാനിച്ച് 600 എപ്പിസോഡുകൾ പിന്നിടുന്നു. സ്‌നേക് മാസ്റ്ററിനെ മലയാളത്തിലെ നമ്പർ ഒൺ പ്രോഗ്രാമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഓരോരുത്തർക്കും ഈ സന്ദർഭത്തിൽ സ്നേക്ക് മാസ്റ്റർ ടീമിന്റെ നന്ദി.

snake-master

ഓരോ അധ്യായത്തിലും റിയൽടൈം സ്റ്റോറികളുമായാണ് എത്തിയിരുന്നത്.പാമ്പുകളുടെ ജീവിതരീതിയും മനുഷ്യർക്കുള്ള അപകട സാധ്യതകളും ,മുൻകരുതലുകളും മനസിലാക്കിത്തരുന്ന ഈ പരിസ്ഥിതി സൗഹാർദ പരിപാടി കൗമുദി ടിവിക്കു മാത്രം സ്വന്തം. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ ഒന്നടങ്കം അറുന്നൂറ് എപ്പിസോഡുകളും ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

ഇന്ന് പതിവുപോലെ രാവിലെ തന്നെ വാവക്ക് കോൾ. എത്തി തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്തിനടുത്തു പണി നടക്കുന്ന ഒരു ബിൽഡിങ്ങിന് താഴത്തെ നിലയിൽ മണൽ കൂട്ടിയിട്ടിരിക്കുന്നു ,അവിടെ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്തെത്തിയ വാവ മൂർഖൻ പാമ്പിന്റെ ചട്ട കണ്ടു. അപ്പോൾ തന്നെ വാവ പറഞ്ഞു, വലിയ മൂർഖൻ പാമ്പാണ്. മണലിൽ പാമ്പ് ഇഴഞ്ഞു പോയതിന്റെ പാടുകളും ,എന്തായാലും മൂർഖൻ പാമ്പിനെ വാവ കണ്ടെത്തി. നല്ല വലുപ്പവും ആരോഗ്യവും ഉള്ള കൂറ്റൻ മൂർഖൻ പാമ്പ്. ഇതിന്റെ കടികിട്ടിയാൽ അപകടം ഉറപ്പ് ,കാണുക വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടുന്ന സാഹസിക കാഴ്ച ...