bengaluru-drug-case

ബംഗളൂരു: കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്തത്. ലഹങ്കയിലെ ഫ്ളാറ്റിലെ റെയിഡിന് ശേഷമാണ് താരത്തെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ആദ്യമൊക്കെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ നടി, അറസ്റ്റിലായ സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് വിതരണത്തിലുള്ള പങ്ക് സമ്മതിച്ചത്. നടിയുടെ അറസ്റ്റിന് പിന്നാലെ നിണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വലിയ പാർട്ടി സംഘടിപ്പിക്കാറാണ് പതിവെന്നും, ഇവർ നടത്തുന്ന പാർട്ടിയിൽ സിനിമാതാരങ്ങളും ഉന്നതരുടെ മക്കളും പങ്കെടുക്കാറുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. മയക്കുമരുന്ന് എത്തിക്കുന്നതിനും ഉപയോഗിക്കുന്നതിനും വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും, അറസ്റ്റിലായ രവിശങ്കറും രാഹുലും ചേർന്നാണ് പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.