india-rescue-chinese

സിക്കിം: ഉത്തര സിക്കിം മേഖലയിലെ അതിർത്തിയോട് ചേർന്നുള‌ള സമതല ഭൂമിയിൽ വഴിതെ‌റ്റി വിഷമിച്ച ചൈനീസ് പൗരന്മാരെ സഹായിച്ച് മടക്കിയയച്ച് ഇന്ത്യൻ കരസേന. സിക്കിമിൽ സമുദ്രനിരപ്പിൽ നിന്ന് 17,500 അടി ഉയരത്തിലുള‌ള മേഖലയിലാണ് ബുധനാഴ്‌ച വൈകി രണ്ട് പുരുഷന്മാരും ഒരു സ്‌ത്രീയുമടങ്ങുന്ന ചൈനീസ് സംഘം കുടുങ്ങിയത്.

വിവരമറിഞ്ഞെത്തിയ കരസേന ഉദ്യോഗസ്ഥർ ഓക്‌സിജനും, വേണ്ട ഭക്ഷണവും കൊടും തണുപ്പ് അക‌റ്രാനുള‌ള വസ്‌ത്രങ്ങളും നൽകി. 'തിരികെ മടങ്ങിപ്പോകാൻ വേണ്ട നിർദ്ദേശവും നൽകിയാണ് അവരെ സേനാംഗങ്ങൾ യാത്രയാക്കിയത്.' കരസേന വക്താവ് അറിയിച്ചു. ഇന്ത്യൻ സേനയുടെ ഭാഗത്ത് നിന്നുണ്ടായ ഈ ഹൃദ്യമായ പെരുമാ‌റ്റത്തിൽ നന്ദി രേഖപ്പെടുത്തിയാണ് ചൈനീസ് പൗരന്മാർ തിരികെ മടങ്ങിയത്.

മുൻപ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറി അരുണാചലിൽ നിന്നും അഞ്ച് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ട് പോയതായി അരുണാചലിലെ കോൺഗ്രസ് എം.എൽ.എ നിനോംഗ് എറിംഗ് ട്വി‌റ്ററിലൂടെ അറിയിച്ചിരുന്നു. ചൈന ഇത്തരം പ്രവർത്തികൾ തുടരുമ്പോഴാണ് ഇന്ത്യ വഴി തെ‌റ്റിയെത്തിയ ചൈനീസ് പൗരന്മാർക്ക് ആശ്വാസമേകി മടക്കിയയച്ചത് എന്നത് ശ്രദ്ധയേമാണ്.