നടിയായും അവതാരകയായുമൊക്കെ മലയാളത്തിൽ തിളങ്ങിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമകൾക്ക് പുറമെ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്. വൈറസിന് പിന്നാലെ തുറമുഖം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. അതേസമയം മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമയുടേത്. പൂർണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെയും മക്കളുടെയുമൊക്കെ വിശേഷങ്ങളറിയാൻ എല്ലാവരും കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൂർണിമ പങ്കുവയ്ക്കാറുളളത്. ഇപ്പോൾ പൂർണിമ ഇന്ദ്രജിത്തിന്റേതായി വന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുള്ള താരങ്ങളാണ് ഇന്ദ്രജിത്തും പൂർണിമയും. ഓണാഘോഷത്തിന് പിന്നാലെ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ദ്രജിത്തിനും പ്രാർത്ഥനയ്ക്കുമൊപ്പം എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഒറ്റയ്ക്ക് പോസ് ചെയ്യുന്ന ഒരു ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു.