ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ശനമായി നടപ്പാക്കിയ ലോക്ക് ഡൗൺ കാരണം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂണ്‍ പാദത്തില്‍ 23.9 ശതമാനം ഇടിഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ക്ക് ഇളവ് നൽകുന്നതിലൂടെ .
രാജ്യം 'വി ആകൃതിലുള്ള വീണ്ടെടുക്കലിന്' സാക്ഷ്യം വഹിക്കുകയാണെന്ന് ധനകാര്യ മന്ത്രാലയം ആഗസ്റ്റിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ പറഞ്ഞു.
എന്താണ് വി ആകൃതി
2020 ഏപ്രിലിൽ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് സംഘടിപ്പിച്ച ഒരു സര്‍വ്വേയില്‍ ഒരു വിഭാഗം വിദഗ്ദ്ധര്‍ 2020ല്‍ ആഗോള സമ്പദ് വ്യവസ്ഥ 6 ശതമാനം ഇടിവ് നേരിടും എന്നാണ് പറഞ്ഞത്. എന്നാല്‍ മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ 0.7 ശതമാനം വളര്‍ച്ച ഉണ്ടാകും എന്നും പറഞ്ഞു . അതായത് കൊവിഡ് ആഗോള സമ്പദ് വ്യവസ്ഥയുടെ നെഗറ്റീവ് വളര്‍ച്ചക്ക് കാരണമാകില്ല എന്ന് ഇവര്‍ നിസ്സംശയം പറയുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ രാജ്യങ്ങളും പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നുണ്ട്. ഇതിനുപുറമേ വ്യാപാര ഇടപാടുകള്‍ പഴയരീതിയില്‍ എത്തുക കൂടി ചെയ്യുന്നതോടെ സമ്പദ് വ്യവസ്ഥ ഏറ്റവും താഴെ നിന്ന് കുത്തനെ മുകളിലേക്ക് കുതിച്ചുയരും എന്ന് ഇവര്‍ പറയുന്നു. ഇതാണ് ഒരു 'വി' ആകൃതിയിലുള്ള പ്രകടനം.
ഇന്ത്യ ഏറ്റവും കര്‍ശനമായ ലോക്ക് ഡൗൺ നടപ്പാക്കിയത് കൊണ്ട് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലായ് മുതല്‍ ആരംഭിക്കുന്ന പാദത്തില്‍ രാജ്യങ്ങള്‍ അണ്‍ലോക്കുചെയ്തതിനാല്‍, ആഗോളതലത്തില്‍ വീണ്ടെടുക്കല്‍ നടക്കുന്നു. ഇന്ത്യയും വി ആകൃതിയിലുള്ള വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുകയാണെന്ന്, റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷിക വിതരണ ശൃംഖലകള്‍, ഫാക്ടര്‍ മാര്‍ക്കറ്റുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യം, ആരോഗ്യ പരിരക്ഷ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഈ മേഖലകളിലെ പുരോഗതി വരും വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയെ സുസ്ഥിരമായി ഉയര്‍ത്തും.
തുടര്‍ന്നുള്ള പാദങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മിക്ക സാമ്പത്തിക വിദഗ്ധരും ജിഡിപി നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ നാലില്‍ നാലിലും ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 2020-2021ല്‍ സമ്പദ് വ്യവസ്ഥ 5% മുതല്‍ 11.5% വരെ ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുക. ഓട്ടോ സെയില്‍സ്, ട്രാക്ടര്‍ സെയില്‍സ്, രാസവള വില്‍പ്പന, റെയില്‍വേ ചരക്ക് ഗതാഗതം, ഉരുക്ക് ഉപഭോഗം, ഉത്പാദനം, സിമന്റ് ഉത്പാദനം, വൈദ്യുതി ഉപഭോഗം, ഇ-വേ ബില്ലുകള്‍, ജിഎസ്ടി വരുമാന ശേഖരണം, പ്രതിദിന ടോള്‍ എന്നിവയില്‍ വി ആകൃതിയിലുള്ള വീണ്ടെടുക്കല്‍ രീതി കാണാം.
ആരോഗ്യകരമായ മണ്‍സൂണിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയിലും ഉത്പാദനം വർദ്ധിക്കുമെന്ന് കരുതുന്നു. ഉപഭോഗം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, യാത്രക്കാരുടെ വാഹന വില്‍പ്പന ജൂലായിൽ 1.83 ലക്ഷമായി ഉയര്‍ന്നു. മാര്‍ച്ചിലെ 1.43 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വർദ്ധനവാണ്. ചെറിയ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി എന്നിവയുടെ വില്‍പ്പന വര്‍ദ്ധിച്ചു. വാഹനങ്ങള്‍, വാണിജ്യ, കാര്‍ഷിക ട്രാക്ടറുകള്‍ക്കുള്ള രജിസ്‌ട്രേഷനുകളിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. കൊവിഡിന് ശേഷം ലോകത്ത് ഉത്പാദനം, ഉപഭോഗം, തൊഴില്‍ രീതി എന്നിവയിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.