മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ കുറച്ചു സമയം കൊണ്ടുതന്നെ സുപരിചിതയായി മാറിയ താരമാണ് അനുമോൾ എന്ന പ്രേക്ഷകരുടെ അനുകുട്ടി. മിനിസ്‌ക്രീൻ അവതാരിക, നടി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ അനുമോൾക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.അടുത്തിടെ ഉത്രാട ദിനത്തിലും തിരുവോണത്തിനും പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരുന്ന താരം ഇപ്പോഴിതാ നദിയിൽ നീന്തിയുള്ള പുത്തൻ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.
ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. താരത്തോടുള്ള ഇഷ്ടം ആരാധകർ കമന്റുകളായി അറിയിക്കുന്നതും പതിവാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് അനു കൂടുതൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. തന്റെ ചിത്രങ്ങൾക്കൊപ്പം താരം ആരാധകർക്ക് വലിയ സന്ദേശവും കൈമാറാറുണ്ട്. നടിമാരായ ദുർഗ കൃഷ്ണയും അനുശ്രീയും സ്വാസികയുമൊക്കെ ചെയ്‌തപോലെ നദിയിലിറങ്ങിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് രസകരമായ കമന്റുകളാണ് വരുന്നത് അനു... നീന്തലറിയുമോ? എന്നാണ് ചിത്രങ്ങൾക്ക് താഴെ ചിലർ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു താരത്തിന്റെ പിറന്നാൾ. ലോക്ക് ഡൗണായതിനാൽ തിരുവനന്തപുരത്തെ വീട്ടിലായിരുന്ന അനു വളരെ ലളിതമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. വീട്ടിലിരുന്ന് താൻ തടിവച്ചതായും ലോക്ക് ഡൗൺ കഴിയുന്നതോടെ വർക്കൗട്ട് തുടങ്ങണമെന്നും അനു കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.