laptop

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം അതിതീവ്രമായതോടെ അമേരിക്കയും ഇന്ത്യയും അടക്കമുള്ള മിക്ക രാജ്യങ്ങളും ഓൺലൈനിലൂടെയാണ് വിദ്യാഭ്യാസ പ്രക്രിയയും ജോലികളും മറ്റും നടത്തുന്നത്. എന്നാൽ,കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ ഇപ്പോൾ ചെറുപ്പക്കാരും വിദ്യാർത്ഥികളും നേരിടുന്ന പ്രധാന പ്രതിസന്ധി ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ്.

മിക്കവാറും എല്ലാ കമ്പനികളിലും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയതോടെ രാജ്യത്തെ മിക്കയിടത്തും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ

വലിയ ഓർഡറുകളാണ് പല വിതരണക്കാർക്കും ലഭിക്കുന്നത്.

പഴയ ലാപ്‌ടോപ്പുകൾ നന്നാക്കി ഉപയോഗിക്കാനും ശ്രമിക്കുന്നവരുണ്ട്. ഇത്തരം ലാപ്‌ടോപ്പുകൾക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളിൽ വൻ ഡിമാൻഡാണ്.

പ്രമുഖ ലാപ്‌ടോപ്പ് നിർമ്മാണ കമ്പനികൾക്കെല്ലാം തന്നെ വൻതോതിലുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ അവർ ബുദ്ധിമുട്ടുകയാണ്. ലാപ്പ്ടോപ്പ് നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ ലഭ്യമല്ലാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

മാർച്ച് മുതലാണ് ലാപ്പ്ടോപ്പ് വിൽപ്പനയിൽ വർദ്ധനവുണ്ടാകുന്നത്. ഇവ ഏറെ ആവശ്യം ടെക് കമ്പനികൾക്കാണ്.

ഇപ്പോൾ ഓൺലൈൻ ക്ലാസുകളും ആരംഭിച്ചതോടെ കടകളിൽ നിന്നും ലാപ്പ്ടോപ്പ് അപ്രത്യക്ഷമായിരിക്കുകയാണ്.

കൊവിഡ് മൂലം അമേരിക്കയിൽ ആദ്യം ഉണ്ടായ പ്രതിസന്ധി ടോയ്‌ലെറ്റ് പേപ്പറിന്റെ ലഭ്യതക്കുറവായിരുന്നു.

പിന്നാലെ ഭക്ഷണ നിർമ്മാണത്തിനുപയോഗിക്കുന്ന യീസ്റ്റ് കിട്ടാതായി. അതിന് പിന്നാലെയാണ് ഇപ്പോൾ ലാപ്പ്ടോപ്പും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.