mask

സിഡ്നി: ഇനിയും മാസ്‌ക് ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കാൻ കഴിയില്ലെന്ന ആവശ്യമുയർത്തി ആസ്ട്രേലിയയിൽ പ്രക്ഷോഭം. രാത്രിയിലെ ലോക്ക്ഡൗൺ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രക്ഷോഭകാരികൾ പറയുന്നു. കാെവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒന്നു കൂടി കർശനമാക്കിയത്. എന്നാൽ, നഗരങ്ങളിൽ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. തെരുവിൽ പ്രകടനം നടത്തിയ 15 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെൽബണിലും സിഡ്നിയിലുമായി നടന്ന പ്രതിഷേധങ്ങളിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചതിന് 150ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരന് പരിക്കേറ്റതായി വിക്ടോറിയ പൊലീസ് അറിയിച്ചു. വൈറസിനെതിരെ പോരാടേണ്ട സമയത്ത് ഇത്തരം ആസൂത്രിത നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് വിക്ടോറിയൻ ഭരണാധികാരി ഡാനിയേൽ ആൻഡ്രൂസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാത്രി 8 മുതൽ രാവിലെ 5 വരെയാണ് ആസ്ട്രേലിയയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പെർത്ത്, ബിസ്ബൻ, അഡ്ലെയ്ഡ് തുടങ്ങിയ പ്രദേശങ്ങളിലും പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.