ഓണത്തപ്പനോട് പ്രാർത്ഥിക്കുന്ന കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൈകൂപ്പി പിടിച്ച് ഏറ്റുചൊല്ലുന്ന പ്രാർത്ഥനയ്ക്കിടയിലാണ് കിട്ടിയ ചാൻസിന് കുട്ടി ചിക്കൻ ബിരിയാണി ചോദിച്ചത്.
'അടുത്ത കൊല്ലം നേരത്തേ വരണേ. നല്ലതൊക്കെ തരണേ. ചിക്കൻ ബിരിയാണി തരണേ. ഭഗവാനേ കാത്തോളണേ'- എന്നാണ് കൊച്ചു മിടുക്കിയുടെ പ്രാർത്ഥന.നിഷ്‌കളങ്കമായ പ്രാർത്ഥന കേട്ടതോടെ ചുറ്റുമുള്ളവർ ചിരിക്കുകയാണ്.