ഖലാസികളുടെ കഥയുമായി മിഥിലാജ് ഗോകുലത്തിന്റെ ചിത്രത്തിൽ ദിലീപ്
മലബാർ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രമൊരുക്കുന്നത്. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും.. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും. ശ്രീ ഗോകുലം മൂവിസ് ഇന്റർനാഷണലിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥയെഴുതുന്നത്. ഗോകുലം ബാനറിൽ സഹനിർമാതാക്കളാകുന്നത് വി സി പ്രവീണും ബൈജു ഗോപാലനുമാണ്. കൃഷ്ണമൂർത്തിയും സുധാകർ ചെറുകൂരുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
മിഷൻ കൊങ്കൺ വി.എ ശ്രീകുമാർ ഹിന്ദിയിൽ; ടി.ഡി രാമകൃഷ്ണന്റെ രചന
മിഷൻ കൊങ്കൺ എന്ന പേരിൽ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാർ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമയിൽ ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങൾ അണിനിരക്കും. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളുടെ റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.