വാഷിംഗ്ടൺ: യുദ്ധത്തിൽ മരിച്ച സൈനികരെ കുറിച്ച് മോശം പരാമർശം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും മുൻ സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ളവർ രംഗത്ത്.
അറ്റ്‌ലാന്റിക് മാഗസിനാണ് ഇത് വെളിപ്പെടുത്തിയത്.
2018 ൽ പാരീസിലുള്ള ഒരു അമേരിക്കൻ സൈനിക സെമിത്തേരിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടിയുള്ള സന്ദർശനം ട്രംപ് റദ്ദാക്കിയിരുന്നു. ''മരിച്ച സൈനികർ പരാജിതരും വിഡ്ഢികളുമാണ്. അതുകൊണ്ട് ഈ മഴയത്ത് എന്റെ മുടി വൃത്തികേടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' എന്ന് ട്രംപ് പറഞ്ഞതായാണ് വാർത്ത.
പ്രതിഷേധം കനത്തതോടെ ഇതൊരു രാഷ്ട്രീയ പ്രേരിത തട്ടിപ്പാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ''യുദ്ധത്തിൽ മരിക്കുകയും മുറിവേൽക്കുകയും ചെയ്ത സൈനികരോട് എനിക്കുള്ള ആത്മാർത്ഥത മറ്റാ
ക്കുമില്ല.മറ്റു പല തട്ടിപ്പുകളും പോലെയാണിതും. തിരഞ്ഞെടുപ്പിനോട് അടുക്കുന്തോറും തികച്ചും ബന്ധമില്ലാത്ത ഇത്തരം കൂടുതൽ തട്ടിപ്പുകൾ നിങ്ങൾ കേൾക്കും.'' - ട്രംപ് പറഞ്ഞു.
പ്രഥമ വനിത മെലാനിയ ട്രംപും അറ്റ്‌ലാന്റിക് പുറത്തു വിട്ട വിവരം ശരിയല്ല എന്ന് ട്വീറ്റ് ചെയ്തു.
സൈനികരെ അപമാനിച്ച ട്രംപ് ''കമാൻഡർ-ഇൻ-ചീഫ് ആകാൻ യോഗ്യനല്ല''. എന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ഈ പ്രസ്താവനകൾ ശരിയാണെങ്കിൽ ട്രംപ് സൈനികരുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കണം'' ബൈഡൻ പറഞ്ഞു.