ak-saseendran

കോഴിക്കോട്: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ തോമസ് കെ. തോമസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എൻ.സി.പി നേതൃത്വത്തിന്റ അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന് എൽ.ഡി.എഫ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാൻ താത്പര്യമുണ്ടെന്ന് തോമസ് കെ. തോമസ് വ്യക്തമാക്കിയിരുന്നു.