cm

തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കവിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം വോട്ട് ചെയ്യാതിരിക്കുകയും, വിട്ടു നിൽക്കുകയും ചെയ്തതിന്റെ അർത്ഥം അവർ യു.ഡി.എഫ് തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നത് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ.മാണി വിഭാഗം ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് എത്തുന്നത് സംബന്ധിച്ച് താൻ പരസ്യ നിലപാട് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള കോൺഗ്രസിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.