ayodhya

ലക്‌നൗ: അയോദ്ധ്യയിൽ മുസ്ലീം പള്ളി നിർമ്മിക്കാൻ സർക്കാർ അനുവദിച്ച ധാന്നിപൂർ ഗ്രാമത്തിലെ അഞ്ചേക്കറിൽ ഒരു ആശുപത്രിയും മ്യൂസിയവും ഉൾപ്പെടെ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്.

"പള്ളി ഉൾപ്പെടുന്ന സമുച്ചയത്തിൽ ആശുപത്രി, ഇൻഡോ - ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. 15,000 ചതുരശ്ര അടി വലുപ്പത്തിലാണ് പള്ളി നിർമ്മിക്കുക. ബാക്കി സ്ഥലത്ത് മറ്റു നിർമ്മാണങ്ങൾ നടത്തും." -

ഇൻഡ‌ോ - ഇസ്ലാമിക് കൺച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയും വക്താവുമായ അത്താർ ഹുസൈൻ പറഞ്ഞു. റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റർ എന്നും അറിയിച്ചു. ഇന്നലെയാണ് പന്ത് മ്യൂസിയം ക്യൂറേറ്റ് ചെയ്യാനുള്ള സമ്മതം നൽകിയത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പ്രൊഫസറായ എസ്.എം. അക്തർ ആയിരിക്കും പദ്ധതിയുടെ കൺസൾട്ടന്റ് ആർക്കിടെക്ട്. രാമക്ഷേത്രത്തോളം തന്നെ വലുപ്പം പള്ളിക്കും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്.