ipl

ദുബായ്: ഐ.പി.എൽ പതിമ്മൂന്നാം സീസണിന്റെ ഷെഡ്യൂൾ ഇന്ന് പുറത്ത് വിടുമെന്ന് ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. സെപ്തംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് വേദികളിലായി ഇത്തവണത്തെ ഐ.പി.എൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളാണ് വേദികൾ.