johnny-bakshi

മുംബയ് : ബോളിവുഡിലെ മുതിർന്ന സംവിധായകനും നിർമ്മാതാവുമായ ജോണി ബക്ഷി (82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു. കൊവിഡ് നെഗറ്റീവായിരുന്നു. സംസ്‌കാരം നടത്തി.

മൻസിലേം ഔർ ഭീ ഹേം, വിശ്വാസ്ഗട്ട്, രാവൺ, മേരാ ദോസ്ത് മേരാ ദുഷ്മൻ, ഭൈരവി, ഖജ്‌രാരേ, രാജേഷ് ഖന്ന നായകനായ ഖുദാ, ഹർജീത്ത്, പാപാ കഹ്‌തേ ഹേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. ശബാന ആസ്മി, അനുപം ഖേർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.