messi

ബാഴ്സലോണ: ആരാധകരുടെ ആകാഷകൾക്ക് വിരാമമിട്ട് ഈ സീസണിൽ ബാഴ്സലോണയിൽ തുടരുമെന്ന് ഇതിഹാസ താരം ലയണൽ മെസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയെങ്കിലും താരം ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടില്ല. കൊവിഡ് പരിശോധനയ്ക്ക് ശേഷമെ മെസി ടീമിനൊപ്പം പരിശീലനം തുടങ്ങൂവെന്നാണ് വിവരം. നേരത്തേ പരിശീലനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് ടെസ്റ്റിൽ നിന്ന് മെസി വിട്ടുനിന്നിരുന്നു. ജോർഡി ആൽബ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരുൾപ്പെടെയുള്ള ബാഴ്സ താരങ്ങൾ ഇന്നലെ ജോൺ ഗാംപർ ട്രെയിനിംഗ് കോംപ്ലക്സിൽ പരിശീലനത്തിനെത്തിയിരുന്നു.