പ്രാഗ്: കെനിയൻ താരം പാരിസ് ജെപ്ചിർചിർ വുമൺ ഒൺലി ഹാഫ് മാരത്തണിൽ പുതിയ ലോക റെക്കാഡ് സ്ഥാപിച്ചു. 1 മണിക്കൂർ 5 മിനിട്ട് 34 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജെപ്ചിർചിർ റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്. എത്യോപ്യയുടെ നെറ്റ്സാനറ്റ് ഗുഡേറ്റ 2018ൽ സ്ഥാപിച്ച 1മണിക്കൂർ 06 മിനിറ്റ് 11 സെക്കൻഡിന്റെ റെക്കാഡാണ് 2016ൽ ലോക ഹാഫ് മാരത്തൺ ചാമ്പ്യനായ ജെപ്‌ചിർചിർ പഴങ്കഥയാക്കിയത്.