ഇറ്റലിക്ക് സമനിലക്കുരുക്ക്
ആംസ്റ്രർഡാം: നേഷൻസ് ലീഗ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഹോളണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിനെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അറുപത്തിയൊന്നാം മിനിറ്റിൽ സ്റ്റീവൻ ബർഗ്‌വിൻ ആണ് ഹോളണ്ടിന്റെ വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ഹോളണ്ട് ആധിപത്യം പുലർത്തിയിരുന്നു. ബാൾ പൊസഷനിലും ഉകിർത്ത ഷോട്ടുകളിലും പാസിംഗിലുമെല്ലാം പോളണ്ടിനെക്കാൾ ബഹുദൂരം മുന്നിലായിരുന്നു ഹോളണ്ട്. ഡിപെ, വിജ്‌നാൾഡം,ഡി ജോംഗ്, വാൻ ഡിജ്ക് തുടങ്ങിയ പ്രമുഖരെല്ലാം ഹോളണ്ട് നിരയിൽ കളിക്കാനിറങ്ങിയപ്പോൾ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്കിയുടെ അഭാവം പോളണ്ടിന് വലിയ തിരിച്ചടിയാവുകയായിരുന്നു. അതേസമയം ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ കരുത്തരായ ഇറ്രലിയെ ബോസ്‌നിയ ആൻഡ് ഹെർസേഗോവിന 1-1ന്റെ സമനിലയിൽ തളച്ചു. എഡിൻ സെക്കോയുടെ ഗോളിൽ 57-ാം മിനിട്ടിൽ ബോസ്‌നിയയാണ് ലീഡെടുത്തത്. തുടർന്ന് 67 -ാം മിനിട്ടിൽ സ്റ്റെഫാനൊ സെൻസിയിലൂടെയാണ് ഇറ്റലി സമനില നേടിയത്. പാസിംഗിലും ഷോട്ടിലും പൊസഷനിലുമെല്ലാം ഇറ്രലി മേധാവിത്വം പുലർത്തിയെങ്കിലും അതെല്ലാം ഗോളാക്കി മാറ്രാൻ ഇറ്രാലിയൻ താരങ്ങൾക്ക് കഴിയാതെ പോയി. ഗ്രൂപ്പിൽ ഹോളണ്ടാണ് മുന്നിൽ. ബോസ്‌നിയയും ഇറ്രിലിയും യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിലാണ്. ഗ്രൂപ്പ് എഫിൽ ചെക്ക് റിപ്പബ്ലിക്ക് 3-1ന് സ്ലോവേനിയയെ കീഴടക്കി. കാഫൽ, ഡോക്കൽ, ക്രെമിനിച്ച് എന്നിവരാണ് ചെക്കിനായി ലക്ഷ്യം കണ്ടത്. സ്‌ക്രാൻസാണ് സ്ലോവേനിയയുടെ ആശ്വാസ ഗോൾ നേടിയത്.