കണ്ണൂർ: കണ്ണൂർ പടന്നക്കരയിൽ സ്റ്റീൽ ബോംബ് പൊട്ടി തെറിച്ചു. പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് വീണ്ടും കണ്ണൂരിൽ ബോംബ് സ്ഫോടനമുണ്ടായത്.