vivek-oberoi-aditya-alva

ബംഗളൂരു : മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി ഉൾപ്പെടെ 12 പേർക്കെതിരെയാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രാഗിണിയ്ക്ക് പുറമേ കന്നഡ സിനിമാ മേഖലയിൽ നിന്നുള്ള മറ്റ് ചിലരും നിരീക്ഷണത്തിലാണ്. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്ന 12 പേരിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെയും നർത്തകി നന്ദിനി ആൽവയുടെയും മകനാണ് ആദിത്യ. പാർട്ടി പ്രവർത്തനത്തിൽ സജീവമാണ് ആദിത്യ. മയക്കുമരുന്ന് കേസിൽ ആദിത്യയുടെ പേര് പുറത്തുവന്നതിന്റെ ഞെട്ടലിലാണ് പാർട്ടി പ്രവർത്തകർ. ആദിത്യ ഒളിവിലാണെന്നാണ് റിപ്പോർട്ട്. സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ആദിത്യയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, ആദിത്യയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.