rahul-gandhi

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയയിലെ കമന്റുകളും ഡിസ്‌ലൈക്കുകളും ഇല്ലാതെയാക്കാൻ ബി.ജെ.പിക്ക് കഴിയും. എന്നാൽ ഇതിലൂടെ ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രധാനമന്ത്രിയുടെ യൂട്യൂബ് വീഡിയോയ്ക്ക് നിരവധി മോശം കമന്റുകളും ഡിസ്‌ലെെക്കുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീഡിയോ നീക്കം ചെയ്യാൻ ബി.ജെ.പി തീരുമാനിച്ചു. ഇതേതുടർന്നാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്.

"ഡിസ്‌ലൈക്കുകൾ, കമന്റ് എന്നിവ ഇല്ലാതാക്കാൻ കഴിയുമായിരിക്കും. എന്നാല്‍ നിങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല. ഞങ്ങള്‍ നിങ്ങളുടെ സംഭാഷണം ലോകത്തിന് മുന്നില്‍ കേൾപ്പിക്കും", രാഹുൽ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ പേര് എടുത്തുപറയാതെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കഴിഞ്ഞ മന്‍ കി ബാത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിയുടെ യൂട്യൂബ് വീഡിയോയ്ക്ക് നിരവധി ഡിസ്‌‌ലൈക്കുകളാണ് ലഭിച്ചിരുന്നത്. നീറ്റ്-ജെഇഇ പരീക്ഷ നടത്താനുളള സർക്കാർ നീക്കത്തിനെതിരെയുളള വിദ്യാർത്ഥികളുടെ പ്രതിഷേധമാണിതെന്നും ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.

वो Dislike👎, Comment💬 बंद कर सकते हैं,
लेकिन आपकी आवाज़ नहीं।

हम आपकी बात दुनिया के सामने रखते रहेंगे।#RRBExamDates

— Rahul Gandhi (@RahulGandhi) September 5, 2020