ഒരിക്കൽ തന്റെ തല മൊട്ടയടിച്ച് എല്ലാവരെയും ഞെട്ടിച്ച കൃഷ്ണപ്രഭ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും തന്റെ ആരാധകരെ ഇപ്പോൾ ഒന്നുകൂടി ഞെട്ടിച്ചിരിക്കുകയാണ്. അദ്ധ്യാപകനും, ബിഗ് ബോസ് മത്സരാർത്ഥിയുമായ രജിത് കുമാറിനോടൊപ്പമുള്ള കൃഷ്ണപ്രഭയുടെ 'വിവാഹ ഫോട്ടോ' സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയതോടെയാണ് നടിയുടെ ആരാധകർ കൺഫ്യൂഷനിലായത്.
'ഇതെങ്ങനെ സംഭവിച്ചു' എന്നും 'നിങ്ങൾ തമ്മിൽ എപ്പോഴാണ് വിവാഹം കഴിച്ചതെന്നു' മാണ് പലരും സംശയത്തോടെ ചോദിക്കുന്നത്. ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾ കൂടി വന്നപ്പോൾ കൃഷ്ണപ്രഭ ഫേസ്ബുക്കിലൂടെ സംശയനിവാരണം വരുത്തുകയായിരുന്നു.
താനും രജിത് കുമാറും ഒന്നിച്ച് അഭിനയിക്കുന്ന ഒരു ഹാസ്യ സീരിയലിൽ നിന്നുമുള്ള സ്റ്റിൽ ആണ് ഫോട്ടോ എന്നും അതുകണ്ട് തന്റെ കല്യാണം കഴിഞ്ഞെന്നു കരുതി ആരും പേടിക്കേണ്ടെന്നും 'എന്റെ കല്യാണം ഇങ്ങനെയല്ലെന്നും' കൃഷ്ണപ്രഭ വിശദീകരിച്ചു. കാര്യങ്ങൾ വിശദീകരിച്ച ശേഷം' അവിവാഹിതയായ കൃഷ്‌ണപ്രഭ' എന്ന് പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.