മുംബയ്: മഹാരാഷ്‌ട്രയെ കൂടുതൽ ആശങ്കയിലാക്കി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 20,489 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം 8,83,862 ആയി ഉയർന്നു. ഇന്ന് 312 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,276 ആയി.
അതേസമയം മുംബയിൽ ഇന്ന് 1,737 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 33 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ മുംബയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,53,712 ആയി. 7,832 പേരാണ് കൊവിഡ് ബാധിച്ച് മുംബയിൽ മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും അടുത്ത രണ്ട് മാസത്തിനുളളിൽ രോഗ വ്യാപനം നിയന്ത്രക്കുന്നതിൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 10801 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6,36,574 ആയി. നിലവിൽ 2,20,661 ആക്‌ടീവ് കൊവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിലുളളത്.