ന്യൂഡൽഹി: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതായി ഇന്ത്യ. ബ്രസീലിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. ബ്രസീലിനെക്കാൾ കൊവിഡ് രോഗികളാണ് ഇപ്പോൾ ഇന്ത്യയിലുളളത്. നിലവിൽ 4103694 കൊവിഡ് രേഗികളാണ് ഇന്ത്യയിലുളളത്. 4,093,586 കൊവിഡ് രോഗികളാണ് ബ്രസീലിലുളളത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. നിലവിൽ 6,410,295 കൊവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്.