rhea

മുംബയ്: ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും തെളിവ് ലഭിച്ചതാേടെ, ന​​​ട​​​ൻ​​​ ​​​സു​​​ശാ​​​ന്ത് ​​​സിം​​​ഗ് ​​​രാ​​​ജ്പു​​​ത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യംചെയ്യും. രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റിയയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ റിയയുടെ പങ്ക് വ്യക്തമായാലുടൻ അറസ്റ്റ് ചെയ്യും എന്നാണ് റിപ്പോർട്ട്. റിയയുടെയും മറ്റുളളവരുടെയും മൊഴികൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും അറസ്റ്റ്.

​റിയയുടെ വാട്‍സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതായി അന്വേഷണത്തിന് സൂചന ലഭിച്ചത്. കേ​​​സി​​​ൽ​​​ ​സുശാന്തിന്റെ​ ​പാ​ച​ക​ക്കാ​ര​നാ​യ​ ​ദീ​പേ​ഷ് ​സാ​വ​ന്തി​നെ​ ​നാ​ർ​കോ​ട്ടി​ക്‌​സ് ​ക​ൺ​ട്രോ​ൾ​ ​ബ്യൂ​റോ​ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. റി​​​യ​​​യു​​​ടെ​​​ ​​​ക്രെ​​​ഡി​​​റ്റ് ​​​കാ​​​ർ​​​ഡി​​​ലൂ​​​ടെ​​​ ​​​ല​​​ഹ​​​രി​​​ ​​​ക​​​ട​​​ത്തു​​​കാ​​​ർ​​​ ​​​പ​​​ണം​​​ ​​​കെെ​​​മാ​​​റി​​​യ​​​തി​​​ന്റെ​​​ ​​​രേ​​​ഖ​​​ക​​​ളും​​​ ​​​ക​​​ണ്ടെ​​​ത്തി.ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​​​ഷൗ​​​വി​​​ക്ക് ​​​ച​​​ക്ര​​​വ​​​ർ​​​ത്തി​​​യേ​​​യും​​​ ​​​റി​​​യ​​​യേ​​​യും​​​ ​​​ഇ​​​ന്ന് ​​​ഒ​​​രു​​​മി​​​ച്ചി​​​രു​​​ത്തി​​​ ​​​വീ​​​ണ്ടും​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്യും.ഇ​​​ന്ന​​​ലെ​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​ഷൗ​​​വി​​​ക്കി​​​നെ​​​യും​​​ ​​​സു​​​ശാ​​​ന്തി​​​ന്റെ​​​ ​​​മാ​​​നേ​​​ജ​​​ർ​​​ ​​​സാ​​​മു​​​വ​​​ൽ​​​ ​​​മി​​​രാ​​​ൻ​​​ഡ​​​യേ​​​യും​​​ ​​​ഒ​​​മ്പ​​​ത് ​​​വ​​​രെ​​​ ​​​നാ​​​ർ​​​കോ​​​ട്ടി​​​ക്സ് ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ബ്യൂ​​​റോ​​​യു​​​ടെ​​​ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​ ​​​വി​​​ട്ടു.​​​ ​​​ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ​​​ ​​​കൈ​​​മാ​​​റ്റം​​​ ​​​ചെ​​​യ്ത​​​തി​​​ന് ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ​​​ഇ​​​രു​​​വ​​​രെ​​​യും​​​ ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്.


റി​​​യ​​​യു​​​ടെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​മി​​​റാ​​​ൻ​​​ഡ​​​ ​​​വ​​​ഴി​​​ ​​​സു​​​ശാ​​​ന്തി​​​നാ​​​യി​​​ ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ​​​വാ​​​ങ്ങാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​ഷൗ​​​വി​​​ക് ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ​​​സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ഷൗ​​​വി​​​ക്കി​​​ന്റെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​താ​​​ൻ​​​ ​​​ല​​​ഹ​​​രി​​​ ​​​മ​​​രു​​​ന്ന് ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് ​​​ന​​​ൽ​​​കി​​​യ​​​താ​​​യി​​​ ​​​സാ​​​മു​​​വ​​​ലും​​​ ​​​സ​​​മ്മ​​​തി​​​ച്ചു.​​​ ​


അ​​​റ​​​സ്റ്റി​​​ന് ​​​മു​​​മ്പാ​​​യി​​​ ​​​ഇ​​​രു​​​വ​​​രു​​​ടേ​​​യും​​​ ​​​വീ​​​ടു​​​ക​​​ളി​​​ൽ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.​​​ ​​​ല​​​ഹ​​​രി​​​ ​​​ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ​​​ ​​​അ​​​ബ്ദു​​​ൾ​​​ ​​​ബാ​​​സി​​​ത് ​​​പ​​​രി​​​ഹാ​​​റി​​​ൽ​​​ ​​​നി​​​ന്ന് ​​​ഷൗ​​​വി​​​ക് ​​​ക​​​ഞ്ചാ​​​വ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​ല​​​ഹ​​​രി​​​ ​​​വ​​​സ്തു​​​ക്ക​​​ൾ​​​ ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു​​​വെ​​​ന്നും​​​ ​​​ഗൂ​​​ഗി​​​ൽ​​​ ​​​പേ​​​ ​​​വ​​​ഴി​​​ ​​​പ​​​ണം​​​ ​​​കൈ​​​മാ​​​റി​​​യി​​​രു​​​ന്നു​​​വെ​​​ന്നും​​​ ​​​ക​​​ണ്ടെ​​​ത്തി.


സു​​​ശാ​​​ന്തി​​​ന് ​​​വേ​​​ണ്ടി​​​ ​​​ക​​​ഞ്ചാ​​​വ് ​​​എ​​​ത്തി​​​ച്ചു​​​ ​​​ന​​​ൽ​​​കി​​​യ​​​താ​​​യി​​​ ​​​സാ​​​മു​​​വ​​​ൽ​​​ ​​​മി​​​രാ​​​ൻ​​​ഡ​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്യ​​​ലി​​​ൽ​​​ ​​​സ​​​മ്മ​​​തി​​​ച്ച​​​താ​​​യാ​​​ണ് ​​​റി​​​പ്പോ​​​ർ​​​ട്ട്.​​​ 2019​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​ ​​​മു​​​ത​​​ൽ​​​ 2020​​​ ​​​മാ​​​ർ​​​ച്ച് ​​​വ​​​രെ​​​ ​​​ഇ​​​ത് ​​​തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു.