covid-dead

കാസർകോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. കാസർകോട് ഉപ്പള സ്വദേശി മൊയ്തീൻ എന്ന 65 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. കണ്ണൂർ മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് മെഡിക്കൽകോളേജിലേക്ക് മാറ്റിയത്. വൃക്കസംബന്ധമായ അസുഖവും കടുത്ത പ്രമേഹവും ഇയാൾക്കുണ്ടായിരുന്നു. ന്യുമോണിയയും ബാധിച്ചിരുന്നു ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

അതിനിടെ ഇന്നലെയും സം​സ്ഥാ​ന​ത്ത് ​കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ​ 2655​ പേർക്കാണ് ​രോഗം ബാധിച്ചത്. ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ദി​ന​ ​നി​ര​ക്കാ​ണി​ത്. ​ 40,162​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണി​ത്.​ 2433​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ളാ​ണ്.​ 220​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 61​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 2111​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​ഇ​ന്ന​ലെ​ 11​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു. 590​ ​കേ​സു​ക​ളാ​ണ് ​ തി​രുവനന്തപുരം ജി​ല്ല​യി​ൽ​ ​​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​