ball

ഓസ്ട്രേലിയ: പന്തിൽ ഹാൻഡ് സാനിറ്റെെസർ പ്രയോഗിച്ചുവെന്ന് ആരോപിച്ച് ഓസ്ട്രേലിയൻ പേസറെ സസ്പെൻഡ് ചെയ്തു. സീമർ മിച്ച് ക്ലേഡനെയാണ് ഇംഗ്ലീഷ് കൗണ്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം മിഡിൽസെക്സിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡും( ഇ സി ബി) മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മിഡിൽസെക്സിനെതിരായ തങ്ങളുടെ മത്സരത്തിൽ പന്തിൽ ഹാൻഡ് സാനിറ്റെെസർ പ്രയോഗിച്ചുവന്ന ഇ സി ബിയുടെ ആരോപണത്തെ തുടർന്നാണ് മിച്ചിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച് കൂടുതൽ അഭിപ്രായങ്ങളൊന്നും ഉണ്ടാവില്ലെന്നും അവ‌ർ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരത്തിൽ കർശനമായ പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിരുന്നു. പന്ത് തിളങ്ങാൻ താരങ്ങൾ ഉമനീർ ഉപയോഗിക്കുന്നതടക്കം വിലക്കിയിരുന്നു. സർറെയ്ക്കെതിരായ അടുത്ത ബോബ് വില്ലിസ് ട്രോഫി മത്സരത്തിൽ മിച്ച് ക്ലേഡൻ 14 അംഗ സസെക്സ് ടീമിൽ ഉൾപ്പെടില്ല.