മുംബയ് പാക് അധീന കാശ്മീർ പോലെ തോന്നുന്നുവെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശം വിവാദമായിരുന്നു. ഇതിനെതിരെ ശിവസേന രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി മഹാരാഷ്ട്രയോട് മാപ്പ് ചോദിച്ചാൽ, നടിയോട് മാപ്പ് ചോദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ശിവസേന നേതാവ് സഞ്ജയ് റൗവുത്ത്.
'ആ പെൺകുട്ടി മഹാരാഷ്ട്രയോട് മാപ്പ് ചോദിച്ചാൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കും. മുംബയിയെ മിനി പാകിസ്ഥാൻ എന്നാണ് അവർ വിളിക്കുന്നത്. അഹമ്മദാബാദിനെക്കുറിച്ച് പറയാൻ നടിക്ക് ധൈര്യമുണ്ടോ? '- റാവുത്ത് ചോദിച്ചു.
यही तो दुनिया पूछ रही है ...आख़िर ऐसा क्या है “हवेली” में जो आप “Drugs,Death & Dhoka” नामक तूफ़ान के रुख़ को किसी भी क़ीमत पर मोड़ना चाहते हो ... https://t.co/4dTgbriABz
— Sambit Patra (@sambitswaraj) September 6, 2020
തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. റാവത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിരുന്നതായി നടി നേരത്തേ ആരോപിച്ചിരുന്നു.
കങ്കണ മുംബയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ താരത്തിന്റെ മുഖത്തടിക്കുമെന്നും, ഇതിന്റെ പേരില്‍ തനിക്ക് ജയിലിൽ പോവാനും മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു.ഈ സാഹചര്യത്തില്‍ നടിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.