ambulance

ആംബുലൻസിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മണക്കാട് സുരേഷ്. കൊവിഡ് രോഗികളുടെ മാനത്തിനും വിലയില്ലേയെന്നും എന്തുകൊണ്ട് ക്രിമിനലിനൊപ്പം രോഗിക്ക് ഒറ്റയ്ക്ക് പോകേണ്ടി വന്നെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ഒപ്പമുണ്ട് ക്രിമിനലുകൾ. ആംബുലൻസിലും പീഢനം. കോവിഡ് രോഗികളുടെ മാനത്തിനും വിലയില്ലേ?

പോലീസിനെന്താ പണി??നിലവിലെ രീതിയനുസരിച്ച് കോവിഡ് tracing and hospitalisation പോലീസിന്റെ ചുമതലാണ്.പിന്നെ എന്തുകൊണ്ട് ക്രിമിനലിനൊപ്പം രോഗിക്ക് ഒറ്റയ്ക്ക് പോകേണ്ടി വന്നു?

മന:സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തുല്യമാണ്.108 സർവ്വീസിൽ 308 കേസിൽ പ്രതികളായുള്ള ആളുകളുണ്ടെന്ന വിവരം എന്തുകൊണ്ട് പോലീസ് ഇൻറലിജൻസ് സർക്കാരിനെ അറിയിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.

കോവിഡ് രോഗ പരിപാലന രംഗത്ത് കേപ്പാനും കേളിയുമില്ലെന്ന് ഇതുവഴി വെളിപ്പെട്ടിരിക്കുന്നു.

പാർട്ടി കൊടുത്ത ലിസ്റ്റു വഴിയാണ് 108 സർവ്വീസ് ഏജൻസി ഡ്രൈവർമാരെ നിയമിച്ചിരിക്കുന്നത്. കൊലക്കേസ് പ്രതികൾ, വധശ്രമ കേസ് പ്രതികൾ പീഢന കേസ് പ്രതികൾ തുടങ്ങിയവരെ ഇത്തരം ലാവണങ്ങളിൽ അവരോധിച്ച് കൂടെ നിർത്തി സന്തോഷിപ്പിക്കുന്ന LDF സർക്കാർ രീതിയുടെ മറ്റൊരു വൃത്തികെട്ട മുഖമാണിവിടെ ഉയർന്ന് വന്നിരിക്കുന്നത്.

PWC സ്വപ്നയെ സ്പേസ്പാർക്കിൽ നിയമിച്ചതു പോലെയാണ് പാർട്ടി ലിസ്റ്റ് വഴി 108 ആംബുലൻസ് എജൻസികൾ അതിന്റെ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. സാധാരണ 108 ആംബുലൻസിൽ സദാ സമയവും നഴ്സിന്റെ സാന്നിദ്ധ്യം ഉണ്ടെന്നിരിക്കെ പാതിരാത്രിയിൽ നടന്ന ഈ കൃത്യത്തിൽ നഴ്സില്ല! വലിയ അദ്ഭുതമാണിത്.. ഇതിന് ഇനി DMO യുടെ നേർക്ക് കുറ്റംച്ചാർത്താൻ കഴിയും പക്ഷേ ഇത് ആരോഗ്യ വകുപ്പിന്റെ പരാജയമാണ്.

നാഥനില്ലാക്കളരിയാണ് ആരോഗ്യ വകുപ്പ് .മുഖ്യമന്ത്രിയോ അതോ ശ്രീമതി KK ശൈലജയാണോ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കേരള സമുഹം ബുദ്ധിമുട്ടും.

കേരളം കഞ്ചാവ് കടത്തിന്റെ സ്വർണ്ണക്കടത്തിന്റെ പീഢനത്തിന്റെ നാടായി. 500 kg കഞ്ചാവാണ് ഇന്നലെ രാത്രിയിൽ പിടിച്ചിരിക്കുന്നത്. വെളുപ്പിന് കരിപ്പൂർ വിമാനതാവളത്തിന് സമീപം സ്വർണ്ണക്കടത്ത് സംഘം 5 DRI ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ്. പിണറായി ഭരണം ബഹുജോറ്...

ഇൻഡ്യയിലാകമാനം നാണകേടായി ഈ പീഢന സംഭവം മാറി. പട്ടാപകൽ പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഉത്തരേൻഡ്യൻ നരാധമൻമ്മാർ പോലും ഇതുവരെ ഒരു കോവിഡ് രോഗിയെ പീഢിപ്പിച്ചിട്ടില്ല. സാക്ഷര കേരളത്തിന് മഹനീയ മാതൃകയാകട്ടെ പീഢനത്തിന് വിധേയയായ പ്രിയ സോദരിയുടെ വേദനകൾ.. യാതനകൾ