പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവർ ആംബുലൻസിൽവച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പീഡിപ്പിച്ച ശേഷം കേസിലെ പ്രതിയായ കായംകുളം കീരിക്കോട് സ്വദേശി നൗഫൽ(29) യുവതിയോട് മാപ്പ് പറഞ്ഞിരുന്നു.
'ചെയ്തത് തെറ്റായി. ക്ഷമിക്കണം, സംഭവം ആരോടും പറയരുത്' എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ യുവതി റെക്കോർഡ് ചെയ്തിരുന്നു.കേസിലെ നിർണായക തെളിവാണിതെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് വിവരം പൊലീസിന് ലഭിച്ചതെന്നും, പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തുവെന്നും, രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും എസ്.പി കൂട്ടിച്ചേർത്തു.
ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു.. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു.