തിരുവനന്തപുരം: സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയ്ക്കാണ് ഇന്ന് തലസ്ഥാനം സാക്ഷിയായത്.ആറ്റിങ്ങൽ തിരുവനന്തപുരം ദേശീയ പാതയിൽ കോരാണി ജംഗ്ഷന് സമീപം വച്ച് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയിൽ കടത്തിയ അഞ്ഞൂറ് കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ് സ്ക്വാഡ് (SEES) പിടികൂടിയത്.
മയക്കുമരുന്ന് കടത്തിയ രണ്ട് അന്യസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവർക്ക് കഞ്ചാവ് കൊടുത്തുവിട്ടവരെക്കുറിച്ചുും, ഇവിടെ കൈപ്പറ്റുന്നവരെ കുറിച്ചും സ്ക്വാഡിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വമ്പൻമാരെ വലയിലാക്കാൻ വേണ്ടി എക്‌സൈസ് മന്ത്രി മുൻകൈയെടുത്താണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ് സ്ക്വാഡ് രൂപീകരിച്ചത്. മന്ത്രി ആഗ്രഹിച്ചതുപോലെതന്നെ വളരെ മികച്ച പ്രവർത്തനമാണ് ഈ 'ചുണക്കുട്ടികൾ' കാഴ്ചവയ്ക്കുന്നതും.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളാണ് സ്ക്വാഡ് നടത്തിയിരിക്കുിന്നത്. അന്താരാഷ്ട്ര വിപണിയിൽ 100 കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ, 1000 കിലോ കഞ്ചാവ് ,3500 ലിറ്റർ സ്പിരിറ്റ് എന്നിങ്ങനെ നിരവധി സാധനങ്ങൾ പിടികൂടി.