
ന്യൂഡൽഹി: ലഡാക്കിൽ നിയന്ത്രണരേഖയിൽ സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഈ സമയത്ത് ബോർഡർ റോഡ്സ് ഓർഗനെെസേഷൻ(ബി ആർ ഒ) മൂന്നാമതും അതിൽ ഏറ്റവും പ്രധാനപ്പെട്ടതുമായി ഒരു റോഡ് സെെനികർക്കായി തയ്യാറാക്കിയിരിക്കുകയാണ്. സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തിൽ എത്താനുള്ള യാത്രയ്ക്കായാണിത്. മണാലിയെയും ലേയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.
അതിർത്തിയിൽ നിന്നും അകലെ ആയതുകൊണ്ടു തന്നെ നിമ്മു -പദം- ദർച്ച( എൻ പി ഡി) എന്നറിയപ്പെടുന്ന ഈ പുതിയ റോഡ് കണ്ടെത്താൻ ചെെനയ്ക്കോ പാകിസ്ഥാനോ സാധിക്കില്ല. 300 കിലോ മീറ്ററാണ് റോഡ്. ഏത് അതിർത്തിയിൽ നിന്നും അകലെയാണെങ്കിലും ഇവിടെ എത്താം. യാത്രാ സമയം കുറയും. മണിക്കൂറുകളുടെ വേഗത്തിൽ എത്തിച്ചേരാം എന്നുള്ളതാണ് നേട്ടം.
റോഡിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. ഉടൻ തന്നെ ഈ റോഡ് ലേ -ലഡാക്കിലെ സുരക്ഷാ സേനയ്ക്ക് മുൻകരുത്താകും. റോഡ് എല്ലാ മാസവും തുറക്കും. ശെെത്യ കാലം-വേനൽകാലം എന്ന നിബന്ധനകളില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രവൃത്തി പുരോഗമിക്കുകയായിരുന്നു. ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആർ ഒ അഭിപ്രായപ്പെടുന്നു.
ഇക്കഴിഞ്ഞ കാർഗിൽ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സാൻസ്കർ മേഖലയിലെ പദും വാൻല വഴി ലേയും തമ്മിലുള്ള റോഡ് രാജ്യ ചരിത്രത്തിലെ നിർണായക സമയത്ത് നേടിയ നേട്ടമാണെന്ന് ഒരു ബി ആർ ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 സെപ്തംബർ 10 ഷിങ്കുൻ ലാ പാസ് ,സാൻകറിനെ ഹിമാചൽപ്രദേശുമായി ബന്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു.
പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ ഒരു പ്രത്യേക സമ്മാനമായിരുന്നു ഇത്. കനത്ത മഞ്ഞ് വീഴ്ചയിലും കടുത്ത കാലാവസ്ഥയിലും ബി ആർ ഒ നിർമിച്ച രണ്ട് റോഡുകൾ വർഷത്തിൽ അടച്ചിടാറുണ്ട്. സോജില ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധമുള്ളതും കാശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും നിയന്ത്രണരേഖയുടെ അടുത്തുകൂടെ കടന്നുപോകുകയും ചെയ്യുന്നതാണ്.
ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ കേന്ദ്രങ്ങളിൽ രണ്ടാമത്തെ സ്ഥലമണിവിടം. കനത്ത മഴയത്തും അതി ശെെത്യകാലത്തും അഞ്ച് മാസം വരെ ഇവിടെ അടച്ചിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.