ലണ്ടന്‍: ബിര്‍മിംഗ്ഹാമില്‍ നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച 12.30ഓടെയാണ് സംഭവം.
ആക്രമണത്തിന്റെ ഒന്നിലേറെ സംഭവങ്ങളാണ് ബിര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. എത്രപേര്‍ക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച് ധാരണയുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് കുത്തേറ്റിട്ടുണ്ട് ,എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിന്റെ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ ആളുകള്‍ക്ക് വൈദ്യസഹായം ഉറപ്പുവരുത്താനായി എമര്‍ജന്‍സി സര്‍വീസുകള്‍ ഉറപ്പാക്കി വരികയാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. റോഡുകള്‍ അടച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. 'മേജര്‍ ഇന്‍സിഡന്റ്' എന്നാണ് സംഭവത്തെ പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ ലണ്ടനില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചോളം ആളുകള്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.