liquor

ചേർത്തല: അളവിൽ കൂടുതൽ മദ്യം കൈവശംവച്ചതിന് എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് പൊക്കി. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഷിബുവിനെയാണ് വാഹന പരിശോധനയ്ക്കിടെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ പരിധിയിൽ കൂടുതൽ മദ്യം കൈയിലുണ്ടെന്ന് കണ്ടതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂ‌ടുതൽ അന്വേഷണമാരംഭിച്ചു.