ക്രൊയേഷ്യ: യുവേഫ നാഷന്‍സ് ലീഗിലെ പോര്‍ച്ചുഗല്‍ - ക്രൊയേഷ്യ മത്സരത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയെന്ന് മാത്രം.
മത്സരത്തിന് മുമ്പ് തേനീച്ച കുത്തിയതിനാലാണ് റൊണാള്‍ഡോ കളിക്കാതിരുന്നതെന്നാണ് അന്തര്‍ദ്ദേശീയ കായിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തേനീച്ച കുത്തിയത് കാരണം കാല്‍പ്പാദത്തിന് ചെറിയ തോതില്‍ അണുബാധയുണ്ട്. സ്വീഡനെതിരെ നടക്കുന്ന അടുത്ത മത്സരത്തിലും റൊണാള്‍ഡോ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കളിക്കാന്‍ ടീമില്‍ ഇല്ലായിരുന്നുവെങ്കിലും മത്സരം കാണാനായി റൊണാള്‍ഡോ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന മത്സരമായതിനാല്‍ കാണികളെ സ്റ്റേഡിയത്തില്‍ കയറ്റിയിരുന്നില്ല. സ്റ്റേഡിയത്തില്‍ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാസ്‌ക് ഇടാന്‍ മറന്നു പോയിരുന്നു. മാസ്‌ക് ഇടാതെ ഇരുന്ന താരത്തിനെ അതോര്‍മിപ്പിക്കാന്‍ ഒരു സ്റ്റാഫ് എത്തി. അപ്പോഴാണ് മാസ്‌ക് ഇടാന്‍ മറന്നുപോയെന്ന കാര്യം താരം ശരിക്കും മനസ്സിലാക്കിയത്.
ഏതായാലും ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ആ സമയത്ത് ക്രിസ്റ്റ്യാനോയുടെ നേരെയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ റൊണാള്‍ഡോ മാസ്‌ക് എടുത്തിടുകയും പിന്നീട് മത്സരം തുടര്‍ന്ന് കാണുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
Nunca se esqueçam da máscara 😷 pic.twitter.com/hNPmHOwUyY
— B24 (@B24PT) September 5, 2020