trump

വാ​ഷിം​ഗ്ട​ൺ​:​ ​യു​ദ്ധ​ത്തി​ൽ​ ​മ​രി​ച്ച​ ​സൈ​നി​ക​രെ​ ​ഭീ​രു​ക്ക​ളെ​ന്ന് ​വി​ളി​ച്ച​തി​ലെ​ ​പ്ര​തി​ഷേ​ധം​ ​കെ​ട്ട​ട​ങ്ങും​ ​മു​ൻ​പ് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​നെ​ത്തേ​ടി​ ​പു​തി​യ​ ​വി​വാ​ദം.​ ​വ​ർ​ണ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​പോ​രാ​ട്ടം​ ​ന​ട​ത്തി​യ,​ ​ദ​ക്ഷ​ണാ​ഫ്രി​ക്ക​യു​ടെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​നെ​ൽ​സ​ൺ​ ​മ​ണ്ടേ​ല​യെ​ ​ട്രം​പ് ​അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നാ​ണ് ​ട്രം​പി​ന്റെ​ ​മു​ൻ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​മൈ​ക്ക​ൽ​ ​കോ​ഹ​ൻ​ ​പ​റ​യു​ന്ന​ത്.​ ​മ​ണ്ടേ​ല​ ​ഒ​രു​ ​നേ​താ​വേ​ ​അ​ല്ലാ​യി​രു​ന്നു.​ ​ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ ​ഭ​രി​ക്കു​ന്ന​ ​ഏ​തെ​ങ്കി​ലും​ ​രാ​ജ്യ​മു​ണ്ടെ​ങ്കി​ൽ​ ​ത​ന്നെ​ ​അ​റി​യി​ക്ക​ണം​ ​എ​ന്നാ​യി​രു​ന്നു​വ​ത്രേ​ ​ട്രം​പ് ​പ​റ​ഞ്ഞ​ത്.​ ​അ​ടു​ത്ത​യാ​ഴ്ച​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​പു​സ്ത​ക​ത്തി​ലാ​ണ് ​കോ​ഹ​ൻ​ ​ത​ന്റെ​ ​തു​റ​ന്നു​പ​റ​ച്ചി​ൽ​ ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ​