judith-revan

ചെന്നൈ: ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറലായി ജൂഡിത്ത് റേവൻ ചുമതലയേറ്റു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ അമേരിക്കൻ ഏംബസിയിൽ പബ്ളിക് അഫയേഴ്‌സ് കൗൺസിലറായി പ്രവർത്തിച്ച് വരവേയാണ് ജൂഡിത്തിനെ തേടി പുതിയ പദവിയെത്തിയത്. വാഷിംഗ്‌ടണിൽ ഹെയ്‌ത്തി സ്‌പെഷ്യൽ കോ-ഓർഡിനേറ്ററുടെ കാര്യാലത്തിൽ വിദേശകാര്യ ഉദ്യോഗസ്ഥയായും പ്രവർത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ,​ ഡൊമിനിക്കൻ റിപ്പബ്ളിക്,​ സുഡാൻ,​ കാമറൂൺ,​ മെക്‌സിക്കോ എന്നിവിടങ്ങളിൽ നയതന്ത്രജ്ഞയായും സേവനം അനുഷ്‌ഠിച്ചു. അമേരിക്ക,​ ഫ്രാൻസ്,​ സ്‌പെയിൻ എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ നിന്ന് ബിരുദങ്ങൾ നേടിയിട്ടുള്ള ജൂഡിത്ത് ഇംഗ്ളീഷിന് പുറമേ ഫ്രഞ്ച്,​ സ്‌പാനിഷ് ഭാഷകളും സംസാരിക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കാൻ കഴിയുന്നത് അംഗീകാരമായി കാണുന്നുവെന്ന് ജൂഡിത്ത് പറഞ്ഞു.