കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് മാർ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. വിശ്രമ ജീവിതത്തിലായിരുന്നു.
വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു.1997 ഫെബ്രുവരി 13 മുതൽ 13 വർഷം രൂപതാ അദ്ധ്യക്ഷനായിരുന്നു.