മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീ സ്ഫോടനത്തിലൂടെ തകർക്കുമെന്ന് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വസതിയുടെ സുരക്ഷ ശക്തമാക്കി. രണ്ട് ഫോണ്‍ കോളുകളാണ് വന്നതെന്നാണ് റിപ്പോർട്ട്.
ദാവൂദ് ഇബ്രാഹിമിനു വേണ്ടി ദുബായിൽ നിന്നാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും വീട് സ്ഫോടനത്തിൽ തകർക്കുമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞുവെന്നാണ് വിവരം. ഇതോടെയാണ് മുൻകരുതലിന്റെ ഭാഗമായി പൊലീസ് വീടിന്റെ സുരക്ഷ ശക്തമാക്കിയത്. ഫോൺ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് മുംബയ് പൊലീസ് പറഞ്ഞു