ശിവസേന നേതാവ് സഞ്ജയ് റാവത്ത് തനിക്കെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനാവത്ത്. റാവത്ത് തനിക്കെതിരെ ഉപയോഗിച്ച വാക്കുകളെ വിമർശിച്ചുകൊണ്ട് സംസാരിച്ച സഞ്ചയ് റാവത്ത് താൻ 'മഹാരാഷ്ട്ര' ആണെന്ന് കരുതരുതെന്നും പറഞ്ഞു. തന്നെ, റാവത്ത് 'നികൃഷ്ട' എന്ന് വിളിച്ചത് താൻ മാത്രമല്ല അപമാനിക്കപ്പെടുന്നതെന്നും ഇന്ത്യയിലെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന, അതിക്രമങ്ങൾ നേരിടുന്ന ഓരോ സ്ത്രീയുമാണെന്നും കങ്കണ പറഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് കങ്കണ ഇങ്ങനെ പ്രതികരിച്ചത്. നടൻ സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം മുംബയിൽ താൻ സുരക്ഷിതയാണെന്ന് തോന്നുന്നില്ല എന്നകങ്കണയുടെ അഭിപ്രായപ്രകടനത്തെ സഞ്ജയ് റാവത്ത് വിമർശിച്ചിരുന്നു.
संजय जी मुझे अभिव्यक्ति की पूरी आज़ादी है
मुझे अपने देश में कहीं भी जाने की आज़ादी है ।
मैं आज़ाद हूँ । pic.twitter.com/773n8XDESI
'സഞ്ജയ് റാവത്ത് ജി, എന്നെ 'നികൃഷ്ട' എന്ന് വിളിച്ചതിനു ഇന്ത്യയുടെ മകളായിട്ടുള്ള ഒരു സ്ത്രീയും നിങ്ങൾക്ക് മാപ്പ് നൽകില്ല. ഇന്ത്യയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് ആമിർ ഖാനും നസറുദീൻ ഷായും പ്രസ്താവന നടത്തിയപ്പോൾ അവർക്ക് നിങ്ങളുടെ കോപം കാണേണ്ടി വന്നില്ലല്ലോ? നിങ്ങളുടെ വാക്കുകൾ നിങ്ങളുടെ മനസ്ഥിതിയെയാണ് വെളിവാകുന്നത്. ഞാൻ ഈ വരുന്ന സെപ്തംബർ ഒൻപതിന് മുംബയിലേക്ക് വരും.' കങ്കണ പറയുന്നു.
ഇപ്പോൾ മണാലിയിലുള്ള കങ്കണ, മുംബയിലേക്ക് വരുമ്പോൾ റാവത്ത് തന്നെ തടയട്ടെ എന്നും വെല്ലുവിളിച്ചു. മഹാരാഷ്ട്രയോട് മാപ്പ് പറയാത്ത പക്ഷം താൻ പറഞ്ഞ വാക്കുകളുടെ പേരിൽ മാപ്പ് പറയില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. കങ്കണ മുംബയ് നഗരത്തെ 'മിനി പാകിസ്ഥാൻ' എന്ന് വിളിച്ചുവെന്നും, മഹാരാഷ്ട്ര ഭരണകൂടത്തെ അപമാനിച്ചുവെന്നും ആരോപിച്ച റാവത്ത്, അവരെ അവിടെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.