judith-ravin

ചെന്നൈ: ചെന്നൈയിലെ പുതിയ അമേരിക്കൻ കോൺസൽ ജനറലായി ജൂഡിത്ത് റേവിൻ ഇന്നലെ ചുമതലയേറ്റെടുത്തു. പെറുവിലെ യു.എസ് എംബസിയിൽ പബ്ലിക് അഫേഴ്സ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജൂഡിത്ത് വാഷിംഗ്ടണിൽ ഹെയ്റ്റി സ്പെഷ്യൽ കോർഡിനേറ്ററുടെ കാര്യാലയത്തിൽ വിദേശകാര്യ ഉദ്യോഗസ്ഥയായും,​ വിവിധ രാജ്യങ്ങളിൽ നയതന്ത്രഞ്ജയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലെ ഇൻ ദ കെയ്ൻ ഫീൽഡ്സ് : വിന്യറ്റ്സ് ഫ്രം എ ഡൊമനിക്കൽ വാണ്ടർലോഗ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്.