പോർട്ടോ: നേഷൻസ് ലീഗിൽ ഇന്നലെ നടന്ന ഗ്രൂപ്പ് സിയിലെ മത്സരത്തിൽ പോർച്ചുഗൽ ലോകകപ്പ് റണ്ണറപ്പുകളായ കൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. ജാവോ കാൻസലോ, ഡിയോഗോ ജോട്ട, ജാവോ ഫെലിക്സ്, ആന്ദ്രേ സിൽവ എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. പെറ്റ്കോവിച്ച് ക്രൊയേഷ്യയുടെ ആശ്വസ ഗോൾ നേടി. ലോക ചാമ്പ്യൻമാരായ ഫ്രാൻസ് എംബാപ്പെ നേടിയ ഗോളിൽ സ്വീഡനെ കീഴടക്കി.
ഇരു ടീമിലേയും ഒാരോരുത്തർ വീതം ചുവപ്പ് കാർഡ് കണ്ട ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ ഇംഗ്ലണ്ട് ഐസ്‌ലൻഡിനെ കീഴടക്കി. റിഹീം സ്റ്റെർലിംഗാണ് 91-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്രി ഗോളാക്കി ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
70 -ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ കെയ്ൽ വാക്കറും 89-ാം മിനിട്ടിൽ ഐസ്‌ലൻഡിന്റെ ഇൻഗാസണുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.
ബൽജയം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തോൽപ്പിച്ചു. ഡെനേയറും മെർട്ടൻസുമാണ് ബൽജിയത്തിനായി ലക്ഷ്യം കണ്ടത്.