വാഷിംഗ്ടൺ: യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണത്തിനെതിരെ ശക്തിപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനും കൊവിഡ് മഹാമാരിയ്ക്കും ഇടയിലാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് വീണ്ടും എത്തുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ തിരഞ്ഞെടുപ്പ് ആഗോള സമ്പദ് വ്യവസ്ഥയെ വളരെയധികം സ്വാധീനിക്കും.
കഴിഞ്ഞ യു.എസ് പൊതുതെരഞ്ഞെടുപ്പുകളില്‍, ഇന്ത്യ ഒരിക്കലും വലിയ സ്വാധീനം ചെലുത്തിയിട്ടില്ല, പ്രചാരകരുടെ രാഷ്ട്രീയ ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. എന്നാൽ ഇത്തവണ അങ്ങനെയല്ല. യു.എസ് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെക്കുറിച്ചാണ് ജോ ബിഡന്‍ വിജയിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി അവര്‍ മാറിയേക്കാം. ഉയര്‍ന്നുവരുന്ന പ്രാദേശിക, അതിര്‍ത്തി ഭീഷണികളെ നേരിടുന്നതില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നതിനെക്കുറിച്ച് ബിഡന്‍ സംസാരിച്ചിരുന്നു.
തിരഞ്ഞെടുപ്പ്, ഭൗമരാഷ്ട്രീയത്തിലെ സ്വാധീനം ഇവ കണക്കിലടുക്കുമ്പോൾ ഇന്ത്യന്‍ അമേരിക്കക്കാരും ഇന്ത്യയും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. 2010 നും 2017 നും ഇടയില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ജനസംഖ്യ 38 ശതമാനം ഉയര്‍ന്ന് 44,02,363 ആയി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദിയും ട്രംപും തമ്മിലുള്ള ബന്ധം റിപ്പബ്ലിക്കന്‍ പാർട്ടി ചൂണ്ടി കാണിച്ചേക്കാം. 'ഹൗഡി മോദി', 'നമസ്തേ ട്രംപ്' തുടങ്ങിയ പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
വരാനിരിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദങ്ങള്‍, പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി ഒരുക്കാം. വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ സജ്ജീകരിച്ച വേദിയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് നാമനിര്‍ദ്ദേശം ഔദ്യോഗികമായി സ്വീകരിച്ചത്. വൈറ്റ് ഹൗസിനെ രാഷ്ട്രീയപ്രചാരണവേദിയാക്കി ഒരു യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും ഇതാദ്യമായി ആണ്.