ഭുവനേശ്വർ: പതിമൂന്ന് വയസ് മാത്രമുള്ള തന്റെ മകളെ എട്ട് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവമുണ്ടായത്. പരിചയത്തിലുള്ള രണ്ടുപേർ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ പരിചയക്കാരായ രണ്ട് പേര്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ള എട്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് മാതാവ് തന്റെ പരാതിയിൽ പറയുന്നു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിൽ പല തവണയായി പെൺകുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കുറ്റാരോപിതർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി സ്വീകരിച്ച പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ പെണ്‍കുട്ടി നല്‍കിയതായും പൊലീസ് പറയുന്നു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.